Webdunia - Bharat's app for daily news and videos

Install App

34 വർഷങ്ങൾക്ക് മമ്മൂട്ടിയും രജനികാന്തും നേർക്കുനേർ!

നിഹാരിക കെ എസ്
ബുധന്‍, 6 നവം‌ബര്‍ 2024 (15:50 IST)
മെഗാസ്റ്റാർ മമ്മൂട്ടിയും തലൈവർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മണിരത്‌നം ചിത്രമാണ് ദളപതി. തമിഴ് സിനിമയുടെ തലവര മാറ്റിയ പടം. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുപാട് ലെജന്റ്സ് അണിനിരന്ന ചിത്രമാണ് ദളപതി. രജനികാന്ത്, മമ്മൂട്ടി, സന്തോഷ് ശിവൻ, ഇളയരാജ, അരവിന്ദ് സ്വാമി, ജയ് ശങ്കർ, ശോഭന, അമരീഷ് പുരി, ശ്രീവിദ്യ, ഗീത, ഭാനുപ്രിയ ഇങ്ങനെ പോകുന്നു ദളപതിയിലെ കാസ്റ്റിങ്. ഇപ്പോഴിതാ, ഹിറ്റ് കോംബോ ആയ മമ്മൂട്ടി-രജനികാന്തിനെ ബിഗ് സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ അവസരം.
 
ദളപതി റീ റിലീസിനൊരുങ്ങുന്നു. രജനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ദളപതി 34 വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററുകളിൽ വീണ്ടുമെത്തുന്നത്. 2024 ഡിസംബർ 12 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമിച്ചത് ജി വെങ്കിടേശ്വരനായിരുന്നു. ഹിന്ദു പുരാണമായ മഹാഭാരതത്തിൽ നിന്ന് കർണന്റെ ജീവിതം അടിസ്ഥാനമാക്കിയായിരുന്നു ദളപതിയെന്ന ചിത്രം ഒരുക്കിയത്. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം. 
 
നേരത്തെ മമ്മൂട്ടി നായകനായ പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ റീ റിലീസ് ചെയ്തിരുന്നു. എന്നാൽ പ്രതീഷിച്ചത് പോലുള്ള ഒരു വിജയം ചിത്രത്തിന്റെ രണ്ടാം വരവിൽ ലഭിച്ചിരുന്നില്ല. പിന്നാലെ മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥയും റീ റിലീസിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് വന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി അമേരിക്കയുടെ സുവർണ കാലാം, ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന വാര്‍ത്തയില്‍ ചാടി വീഴരുത്, പണവും പോകും മാനവും പോകും!

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

സിപിഎം നേതാക്കളുടെ മുറിയിലും പരിശോധന നടന്നു; പ്രശ്‌നമുണ്ടാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം !

ട്രംപ് എത്തുമെന്നതിന്റെ സൂചനയോ? ,ഇസ്രായേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments