Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം ഭരിക്കാൻ മാമാങ്കമെത്തുന്നു, കഥാപാത്രങ്ങളായി മാറുന്ന ചാവേർ പോരാളിയാണ് മമ്മൂക്ക: രമേഷ് പിഷാരടി

കേരളം ഭരിക്കാൻ മാമാങ്കമെത്തുന്നു, കഥാപാത്രങ്ങളായി മാറുന്ന ചാവേർ പോരാളിയാണ് മമ്മൂക്ക: രമേഷ് പിഷാരടി

ചിപ്പി പീലിപ്പോസ്

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (18:15 IST)
മമ്മൂട്ടി നായകനാകുന്ന മാമാങ്കം നാളെ ലോകമെമ്പാടും റിലീസ് ആവുകയാണ്. ചിത്രത്തിനു ആശംസകൾ നേർന്ന് സംവിധായകൻ രമേഷ് പിഷാരടി. കഥാപാത്രങ്ങളായി മാറുന്നതിൽ ഒരു ചാവേർ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവുമാണ് മമ്മൂട്ടിക്കുള്ളതെന്ന് പിഷാരടി കുറിച്ചു. മാമാങ്ക യാത്രയുടെ രണ്ട് വർഷത്തിനിടയ്ക്ക് മമ്മൂട്ടി കമ്മിറ്റ് ചെയ്തത് നിരവധി ചിത്രങ്ങളാണ്. പേരൻപ് മുതൽ വൺ വരെ അക്കൂട്ടത്തിൽ വരും. 
 
പിഷാരടിയുടെ വാക്കുകൾ: 
 
കഥാപാത്രങ്ങളായി മാറുന്നതിൽ ഒരു ചാവേർ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക ..
“ഗാനഗന്ധർവന്റെ” രണ്ടാം ഘട്ട ചർച്ചകൾക്കു ഹൈദരാബാദ് പോയപ്പോൾ ‘അമുദവന്റെ’ മിനുക്കു പണികൾ കഴിഞ്ഞെത്തിയ’YSR’നെ കണ്ടു;പിന്നീട് കാസർഗോഡ് ലൊക്കേഷനിൽ 'ഉണ്ട 'യിലെ മണി സാർ ആണ് തിരക്കഥ കേട്ടത് ..ഡേറ്റ് തന്നപ്പോൾ ഞാൻ ചോദിച്ചു "ഉറപ്പല്ലേ "?അതിന്റെ മറുപടി രാജകീയമായിരുന്നു ...
"രാജ സൊ ൽരതു മട്ടും താൻ സെയ്‍വ " പിന്നെ കുറച്ചു നാൾ 'കലാസദൻ ഉല്ലാസായി' സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ "ഷെയ്‌ലോക്ക് "ആയിരുന്നു. ഇതിനിടയിൽ 2 വർഷം കൊണ്ട് മാമാങ്കം. നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി "കടയ്ക്കൽ ചന്ദ്രന്റെ "മൗനാനുവാദത്തോടു കൂടിയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയജീവിതത്തിൽ രണ്ട് മാമങ്കങ്ങൾ,അന്ന് പ്രേം നസീറി‌നൊപ്പം ഇന്ന് മമ്മൂട്ടി