പൃഥ്വിരാജിന്‍റെ ‘രണം’ 4.2 കോടിക്ക് ഏഷ്യാനെറ്റ് വാങ്ങി!

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (14:35 IST)
പൃഥ്വിരാജ് നായകനാകുന്ന ‘രണം’ റിലീസിന് തയ്യാറെടുക്കുകയാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ വച്ചുപുലര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റായി ലഭിച്ചിരിക്കുന്ന തുക 4.2 കോടി രൂപയാണ്.
 
ഏഷ്യാനെറ്റാണ് ഈ വന്‍ തുകയ്ക്ക് രണം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന്‍റെ ഫ്ലോപ്പ് ചിത്രമായ ‘മൈ സ്റ്റോറി’യും ഏഷ്യാനെറ്റാണ് വാങ്ങിയത്. എന്നാല്‍ എത്ര രൂപയ്ക്കാണ് ആ സിനിമയുടെ ബിസിനസ് നടന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
 
രണം പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ചിത്രമാണ്. റഹ്‌മാന്‍, ഇഷ തല്‍വാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒരു ഹോളിവുഡ് ചിത്രത്തോളം ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള സിനിമയാണ് രണം എന്ന് ചിത്രത്തിന്‍റെ ടീസര്‍ വ്യക്തമാക്കുന്നു.
 
ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ സംഗീതം ജേക്‍സ് ബിജോയ് ആണ്. സമ്പത്ത് രാജ്, അശ്വിന്‍ കെ കുമാര്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments