Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണുകൾ വലുതാണോ? കാരണം ഈ നക്ഷത്രമാണ്

കണ്ണുകൾ വലുതാണോ? കാരണം ഈ നക്ഷത്രമാണ്
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (18:06 IST)
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി നക്ഷത്രത്തിൽ ജനിച്ചവര്‍ക്ക് 2018 സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും. കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത് പിന്നീട് ഗുണം ചെയ്യും. 
 
മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു. ഒൿടൊബർ, നവംബർ മാസങ്ങളിൽ ആരോഗ്യകരമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും.  
 
ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത. 
 
അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. സഹോദരീ സഹോദരന്‍‌മാരുടെയും മറ്റ് ബന്ധുക്കളുടെയും സഹായ സഹകരണം ലഭിക്കാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്നേഹവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാസയോഗ്യമായ ഭൂമി തിരിച്ചറിയാം പ്രയാസമില്ലാതെ !