Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മിന്നല്‍ മുരളി' നിര്‍മ്മാതാക്കളുടെ 'ആര്‍.ഡി.എക്‌സ്', നാലുമാസത്തോളം ചിത്രീകരണം വൈകി, കാരണം ഇതാണ്

'മിന്നല്‍ മുരളി' നിര്‍മ്മാതാക്കളുടെ 'ആര്‍.ഡി.എക്‌സ്', നാലുമാസത്തോളം ചിത്രീകരണം വൈകി, കാരണം ഇതാണ്

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (15:22 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റോബര്‍ട്ട്, ഡോണി, സേവ്യര്‍ തുടങ്ങിയ 3 സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.
 
ഡിസംബര്‍ 15 ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.ഓഗസ്റ്റ് 23 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുവാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നെങ്കിലും ചില കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്കേറ്റതിനാല്‍ 'ആര്‍ഡിഎക്സി'ന്റെ ഷൂട്ട് വൈകി എന്നാണ് വിവരം.
 
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ കംപ്ലീറ്റ് എന്റെര്‍ടെയിനറിനായി കാത്തിരിക്കാം.
 
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളേജ് വിദ്യാര്‍ഥിയായി ആന്റണി വര്‍ഗീസ്,'ഓ മേരി ലൈല' ക്രിസ്മസിന്