Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൊവിനോയുടെ ‘തീവണ്ടി‘ വൈകിയേ ഓടൂ...

ടൊവിനോയുടെ ‘തീവണ്ടി‘ വൈകിയേ ഓടൂ...
, വ്യാഴം, 3 മെയ് 2018 (15:52 IST)
നാളെ തീയറ്റുറുകളിലെത്താനിരുന്ന ടൊവിനൊ ചിത്രം തീവണ്ടിയുടെ റിലീസ് നീട്ടി വച്ചു. തീവണ്ടി ഇനി പെരുന്നാൾ ചിത്രമായേ റിലീസിനെത്തു. ഫെലിനി സി പി സംവിധാനം ചെയ്യുന്ന ചിത്രം നളെ റിലീസിനെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചിത്രം പെരുന്നാളിൽ തീയറ്ററുകളിലെത്തിക്കാൻ അണിയറ പ്രവർത്തകർ പിന്നീട് തീരുമാനം എടുക്കുകയായിരുന്നു. 
 
നവാഗതയായ സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ വിനി വിശ്വലാലാണ് ഫേസ്ബുക്കിലൂടെ  ചിത്രത്തിന്റെ റിലീസിങ്ങ് നീട്ടിവച്ച വിവരം അറിയിച്ചത്. 
 
വിനി വിശ്വലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 
 
 
"തീവണ്ടി" എന്ന് ഞാൻ പേരിട്ടപ്പോഴേ ഒന്ന് ശങ്കിച്ചു,
"ഏഹ്...ഇനി ഈ തീവണ്ടി എങ്ങാനും വൈകി ഓടുമോ?"
ആശങ്കകളും പ്രതീക്ഷകളും ഒരേ തുലാസിൽ വലിഞ്ഞുകയറി ഇരിക്കുന്ന മലയാള സിനിമ ഞങ്ങളെയൊന്ന് തുറിച്ചുനോക്കി...
എന്ത് പറയാനാ...
മേയ് നാലിന് "തീവണ്ടി" റിലീസിനില്ല.
വിഷുവിനെത്തും എന്ന് കരുതിയ ചിത്രം ചില കാരണങ്ങളാൽ വരുന്ന ഈദിനാണ് വെള്ളിത്തിരയിൽ മുത്തമിടുക.
പെരുനാളിന്റെ തലേന്ന് വീണ്ടും തല ചൊറിഞ്ഞു "Christmas Release" എന്നെഴുതാൻ ഇടവരാതിരിക്കട്ടെ...
ആഫ്റ്റെറോൾ മതസൗഹാർദ്ദം, അതല്ലേ ഗാന്ധിജി കണ്ട സ്വപ്നം...
 
PS:
എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ !!!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ടാലും കണ്ടാലും മതിവരാത്ത, ഒരിക്കൽ കൂടി കാണാൻ തോന്നുന്ന 5 സിനിമകൾ!