Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൌണൊന്നും വിഷയമല്ല, ഗൌതം മേനോന്‍ സൂപ്പര്‍ ബിസി; വിക്രമിന്‍റെ ധ്രുവനക്ഷത്രം അവസാനഘട്ട ജോലികള്‍ ഹൈ സ്‌പീഡില്‍ !

ഗേളി ഇമ്മാനുവല്‍
ബുധന്‍, 10 ജൂണ്‍ 2020 (17:19 IST)
ലോക്ക് ഡൌണിന് ശേഷം എങ്ങനെയായിരിക്കും സിനിമാലോകത്തിന്‍റെ പ്രയാണം എന്നതിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. പക്ഷേ, കൊറോണഭീതിയിലോ ലോക്‍ഡൌണ്‍ ആശങ്കയിലോ മുഴുകാതെ സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ സജീവമാണ്. ലോക്‍ഡൌണ്‍ സമയത്തുതന്നെ ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയ ഗൌതം മേനോന്‍ മണിരത്‌നം നിര്‍മ്മിക്കുന്ന ‘നവരസ’ വെബ്‌സീരീസിന്‍റെ ജോലികളില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. അതിനോടൊപ്പം തന്നെ ‘ധ്രുവനക്ഷത്രം’ എന്ന സിനിമയുടെ ജോലികളും ഗൌതം തുടരുകയാണ്.
 
വിക്രം നായകനാകുന്ന ധ്രുവനക്ഷത്രം ഒരു സ്‌പൈ ത്രില്ലറാണ്. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. റിതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍ തുടങ്ങിയ വമ്പന്‍ താരനിര ഈ സിനിമയുടെ ഭാഗമാണ്. 
 
വിക്രം ഇപ്പോള്‍ ഇതിന്‍റെ ഡബ്ബിംഗില്‍ പങ്കെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും, കോബ്ര എന്ന വിക്രം ചിത്രത്തിന് മുമ്പ് ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനെത്തുമോ എന്നാണ് തമിഴ് സിനിമാലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

Valentine's Day History: എന്താണ് ഫെബ്രുവരി 14ന്റെ പ്രത്യേകത, എങ്ങനെ പ്രണയദിനമായി മാറി?, അല്പം ചരിത്രം അറിയാം

അടുത്ത ലേഖനം
Show comments