'റോഷാക്ക്' മമ്മൂട്ടിയുടെ ഓണം റിലീസ് ! പുത്തന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
ബുധന്‍, 6 ജൂലൈ 2022 (10:02 IST)
റോഷാക്ക് മമ്മൂട്ടിയുടെ ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. അഞ്ചുദിവസത്തെ ദുബായ് ചിത്രീകരണം എത്തിയ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് തിരിഞ്ഞു. ഇക്കാര്യം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്. 
 
ഓണ റിലീസായി ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

How to check SSLC Result 2026: എസ്.എസ്.എൽ.സി പരീക്ഷാഫലം പരിശോധിക്കേണ്ടത് എങ്ങനെ?

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

അടുത്ത ലേഖനം
Show comments