'ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് വിളിച്ചു, നിറത്തിന്റെ കാര്യത്തിൽ അവരെന്നെ പരിഹസിച്ചു’- തുറന്നു പറഞ്ഞ് ദിയ സന

എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ അവർ പറയുമായിരുന്നു...

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:38 IST)
മികച്ച കളികളും സംഭവങ്ങളും ബിഗ് ബോസ് മുന്നേറുകയാണ്. വളരെ ആകാംഷയോടെയായിരുന്നു പരിപാടിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. ആദ്യ രണ്ട് ആഴ്ചയിൽ വലിയ ഓളങ്ങളൊന്നും ഉണ്ടാക്കാൻ പരിപാടിക്ക് കഴിഞ്ഞില്ല. എന്നാൽ, 40 ദിവസം പിന്നിടുമ്പോൾ മലയാളക്കര ഒന്നടങ്കം മത്സരാർത്ഥികളുടെ നല്ല പെർഫോമൻസിനായി കാത്തിരിക്കുകയാണ്. 
 
കഴിഞ്ഞ എലിമിനേഷനിൽ പുറത്താക്കപ്പെട്ടത് സാമൂഹിക പ്രവർത്തകയായ ദിയ സന ആണ്. ബിഗ് ബോസ് ഹൌസിൽ എത്തിപ്പെട്ട ദിവസങ്ങളിൽ മറ്റ് മത്സരാർത്ഥികളായ രഞ്ജിനിയും ശ്വേതയുമൊന്നും തന്നോട് സംസാരിക്കാറില്ലായിരുന്നുവെന്ന് ദിയ പറയുന്നു. 
 
‘പലപ്പോഴും നിറത്തെയും രൂപത്തെയുമൊക്കെ അവര്‍ പരിഹസിച്ചിരുന്നു. ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് വിളിച്ചു.  മറ്റു പലരും എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമായിരുന്നു. അപ്പോഴൊക്കെ എനിക്ക് കൃത്യമായിട്ടറിയാം ഇതൊക്കെ വിവേചനമാണെന്ന്. പക്ഷേ ഗതികേടുകൊണ്ട് അതൊക്കെ ചിരിച്ച് തള്ളിക്കളയുകയായിരുന്നു’ - ദിയ സന പറയുന്നു.
 
ഏഷ്യാനെറ്റ് ന്യുസിന് വേണ്ടി സുനിത ദേവദാസ് ദിയ സനയുമായി നടത്തിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പാരമ്പര്യമായി കിട്ടിയതാണ് ഈ കാർ പ്രേമം'; മനസ്സ് തുറന്ന് ദുൽഖർ