Webdunia - Bharat's app for daily news and videos

Install App

സായി പല്ലവിയുടെ പാത പിന്തുടരാന്‍ സഹോദരി പൂജ കണ്ണന്‍, ആദ്യ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (14:53 IST)
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് സായി പല്ലവി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങളോടൊപ്പം നടിയ്ക്ക് ഒന്നിലധികം പ്രോജക്ടുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് വരുന്നത്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി താരം അഭിനയിക്കുന്നു.
 
സംവിധായകന്‍ എ എല്‍ വിജയ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. നിരവധി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റണ്ട് സില്‍വ സംവിധായകനായ എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. പൂജ കണ്ണനെ കൂടാതെ സമുദ്രക്കനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തു വരും. ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതകൾ വരുന്നു, ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments