സായി പല്ലവി, സുരേഷ് ഗോപി, നിവിന്‍ പോളി ചേര്‍ന്ന് 'ആര്‍ക്കറിയാം' ട്രെയിലര്‍ റിലീസ് ചെയ്യും, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്
ബുധന്‍, 10 മാര്‍ച്ച് 2021 (11:01 IST)
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ക്കറിയാം' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ 11 മാര്‍ച്ച് രാവിലെ 9 മണിക്ക് പുറത്തു വരും. സായി പല്ലവി, സുരേഷ് ഗോപി, നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്യുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഏപ്രില്‍ മൂന്നിന് സിനിമ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റിണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
 
'ഒരു കാര്യത്തെ കുറിച്ച് യാതൊരു പിടിയുമില്ലാതിരിക്കുമ്പോള്‍ പറയുന്ന ഒരു വാക്കാണ് ആര്‍ക്കറിയാം. ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യമെന്ന് വേണമെങ്കില്‍ പറയാം'- സംവിധായകന്‍ സാനു ജോണ്‍ പറഞ്ഞു.ബിജുമേനോന്‍ 72 കാരനായ ഗണിത അധ്യാപകനായാണ് വേഷമിടുന്നത്.സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ. കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. ജി ശ്രീനിവാസ റെഡ്ഡി ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments