Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ സുരേഷ് ഗോപിയുടെ പേരില്ല, കൃഷ്‌ണകുമാറും വിവേക് ഗോപനും മത്സരിച്ചേക്കും

ബിജെപി സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ സുരേഷ് ഗോപിയുടെ പേരില്ല, കൃഷ്‌ണകുമാറും വിവേക് ഗോപനും മത്സരിച്ചേക്കും
, ശനി, 6 മാര്‍ച്ച് 2021 (14:22 IST)
നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി സാധ്യത പട്ടികയ്‌ക്ക് ഇന്ന് അന്തിമ രൂപമാകും. ഏഴിന് അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറും.
 
തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കാൻ അമിത് ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. നാളെയാണ് വിജയയാത്രയുടെ സമാപനസമ്മേളനം.ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് പേര്‍ വീതം ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന്റെ കൈവശമുള്ളത്.
 
സിനിമാതാരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന്‍, സെന്‍കുമാര്‍ തുടങ്ങിയവര്‍ സാധ്യതാ പട്ടികയിൽ ഉണ്ട്. സാധ്യതാ പട്ടികയില്‍ തൃപ്പൂണിത്തുറയില്‍ ആദ്യ പേര് ഇ. ശ്രീധരന്റേതാണ്. പാലക്കാടും തൃശൂരും ശ്രീധരന് പിന്തുണയുണ്ട്. മാര്‍ച്ച് ഒന്‍പതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക പരിശോധിച്ച ശേഷം മാർച്ച് പത്തിനായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുക എന്നാണ് സൂചനകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര ഏജന്‍സികളുടേത് രാഷ്‌ട്രീയക്കളി: കാനം