Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ തിരക്കുണ്ടെന്ന് സുരേഷ്‌ഗോപി; മത്സരിച്ചേ പറ്റു എന്ന് കേന്ദ്രം

സിനിമാ തിരക്കുണ്ടെന്ന് സുരേഷ്‌ഗോപി; മത്സരിച്ചേ പറ്റു എന്ന് കേന്ദ്രം

ശ്രീനു എസ്

, ബുധന്‍, 10 മാര്‍ച്ച് 2021 (08:18 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരരംഗത്തില്ലെന്ന് പറഞ്ഞെങ്കിലും ഉറപ്പായും മത്സരിക്കണമെന്നാണ് ബിജെപി സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്നത്. മത്സരിക്കുന്നെങ്കില്‍ താന്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കും എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. എന്നാല്‍ ബിജെപിക്ക് വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലമാണ് ഗുരവായൂര്‍.
 
ഗുരുവായൂരില്‍ ബിജെപിക്ക് ഇതുവരെ മുപ്പതിനായിരം വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ തീരുമാനം കേന്ദ്ര- സംസ്ഥാന നേതൃത്വത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വിജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് മുഖ്യമന്ത്രി അനുമതി നല്‍കി