ഉണ്ണിമുകുന്ദനൊപ്പം സൈജു കുറുപ്പ്, റിലീസിനൊരുങ്ങി 'മേപ്പടിയാന്‍'

കെ ആര്‍ അനൂപ്
വ്യാഴം, 22 ഏപ്രില്‍ 2021 (11:34 IST)
കഴിഞ്ഞദിവസമാണ് മേപ്പടിയാന്‍ റിലീസിനൊരുങ്ങുന്ന വിവരം ഉണ്ണി മുകുന്ദന്‍ കൈമാറിയത്. വളരെ വേഗത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ലൊക്കേഷനില്‍ ഞങ്ങള്‍ ആസ്വദിച്ചത് പോലെ സിനിമ നിങ്ങളും ഇഷ്ടപ്പെടും എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇപ്പോളിതാ 'മേപ്പടിയാന്‍' ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് നടന്‍ സൈജു കുറുപ്പ്. സിനിമയിലെ തന്റെ രൂപവും അദ്ദേഹം വെളിപ്പെടുത്തി. 
 
ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്ത് ആയിട്ടാണ് സൈജു കുറുപ്പ് വേഷമിടുന്നത്.
 
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി

യുഎസ് സൈനിക താളത്തില്‍ സംശയാസ്പദമായ നിലയില്‍ പാക്കറ്റ്; തുറന്നു നോക്കിയപ്പോള്‍ നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത

സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഇതുവരെ വിറ്റത് 26 ലക്ഷം ടിക്കറ്റുകള്‍ മാത്രം

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

അടുത്ത ലേഖനം
Show comments