Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയകൃഷ്ണനും രേണുകയും',മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

'ജയകൃഷ്ണനും രേണുകയും',മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്

, വെള്ളി, 16 ഏപ്രില്‍ 2021 (15:11 IST)
ഉണ്ണിമുകുന്ദന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കുമായി കാതോര്‍ക്കുകയാണ് ഓരോരുത്തരും. ഉണ്ണിമുകുന്ദന്റെ നായികയായി അഞ്ജു കുര്യനാണ് വേഷമിടുന്നത്. മെക്കാനിക്കായ ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. ഇപ്പോളിതാ തന്റെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍. രേണുക എന്ന കഥാപാത്രത്തെയാണ് അഞ്ജു കുര്യന്‍ അവതരിപ്പിക്കുന്നത്.
 
രൂപത്തിലും ഭാവത്തിലും ജയകൃഷ്ണന്‍ ആയതിന്റെ പിന്നിലെ കാഴ്ചകള്‍ മെയ് മാസം ഒന്നാം തീയതി പുറത്തു വരുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.
 
 സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ബിരിയാണി