Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫഹദ് മികച്ചൊരു നടന്‍';'പാച്ചുവും അത്ഭുതവിളക്കും' ലൊക്കേഷനില്‍ നിന്ന് നടന്‍ സഞ്ജു ശിവ്‌റാം

'ഫഹദ് മികച്ചൊരു നടന്‍';'പാച്ചുവും അത്ഭുതവിളക്കും' ലൊക്കേഷനില്‍ നിന്ന് നടന്‍ സഞ്ജു ശിവ്‌റാം

കെ ആര്‍ അനൂപ്

, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (08:44 IST)
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായ എത്തുന്ന സിനിമയില്‍ നടന്‍ സഞ്ജു ശിവ്‌റാമും. ഫഹദ് മികച്ച നടന്‍ ആണെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആയിരുന്ന നല്ലൊരു അനുഭവമായിരുന്നുവെന്നും സഞ്ജു പറയുന്നു.
 
 അഖില്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
പാലക്കാടും ഗോവയിലുമുള്ള ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നാണ് വിവരം. മുംബൈയിലും കൊച്ചിയിലുമായി ആദ്യ ഷെഡ്യൂള്‍ നേരത്തെ നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയിരുന്നു. നവംബറോടെ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
 
മുകേഷും ഇന്നസെന്റും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ജസ്റ്റിന്‍ പ്രഭാകരന്‍ ചിത്രത്തിനായി സംഗീതം ഒരുക്കും.
 
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം, 'പെന്‍ഡുലം' റിലീസിനൊരുങ്ങുന്നു