സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (21:04 IST)
മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌. എന്നാല്‍ അത്രയൊന്നും വിജയിച്ച കൂട്ടുകെട്ടല്ല സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.
 
മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുമോ? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യനും ഒരുക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള ഒരു കുടുംബ ചിത്രമാണെന്നാണ്‌ വിവരം. ഗോളാന്തരവാര്‍ത്തയിലെ രമേശന്‍ നായരെപ്പോലെ രസകരമായ ഒരു കഥാപാത്രമാണ്‌ മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ട്. സത്യന്‍ അന്തിക്കാടിന്‍റെ പുതിയ സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിക്കുന്നത്. പൊലീസും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡൻറുമൊക്കെയുണ്ടെങ്കിലും എല്ലാ ആവശ്യങ്ങള്‍ക്കും രമേശന്‍ നായര്‍ എന്ന സാധാരണക്കാരനെ ആശ്രയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചായിരുന്നു ഗോളാന്തര വാര്‍ത്ത.
 
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ്‌ മമ്മൂട്ടി - സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്‌ ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈറ്റ് ഹൗസ് ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുകയാണ്: റഷ്യയുടെ എണ്ണ വാങ്ങുന്നതില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ളത് ഈ രാജ്യത്താണ്; ഗള്‍ഫ് രാജ്യമല്ല!

സൈബർ നെറ്റ് വഴി ഇപിഎഫ് പേയ്‌മെന്റ് ആരംഭിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

വി-ഗാർഡ് ഡയറക്ടറായി ഡോ.റീന മിഥുൻ ചിറ്റിലപ്പിള്ളി നിയമിതയായി

Exclusive: സുധാകരനെ ഒതുക്കിയത് സതീശൻ; കണ്ണൂർ സീറ്റ് അന്ന് ഉറപ്പ് നൽകിയിരുന്നു !

അടുത്ത ലേഖനം
Show comments