സൈബർ ആക്രമണം; അറസ്റ്റിലായ പ്രിന്റോ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അംഗം
പാർവതിയെ തെറി പറഞ്ഞവരെല്ലാം കണ്ടം വഴി ഓടേണ്ടിവരും!
Publish Date: Wed, 27 Dec 2017 (15:24 IST)
Updated Date: Wed, 27 Dec 2017 (15:27 IST)
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവുരുദ്ധതയെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ നടി പാർവതിക്കെതിരെ സൈബർ ആക്രമണം നടത്തിയവരിൽ ഒരാൾ അറസ്റ്റിൽ. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് പാർവതിയുടെ പരാതല്യിൽ അറസ്റ്റിലായ ആദ്യ ആൾ.
ഫെയ്‌സ്ബുക്കില്‍ അശ്ലീല ചുവയോടെയുള്ള പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് പ്രിന്റോയ്‌ക്കെതിരെ കേസെടുത്തത്. പാർവതിക്കെതിരായ പോസ്റ്റുകൾ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമാണ് പ്രിന്റോ. പൊലീസിനോട് കുറ്റം സമ്മതിച്ച ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.