ജനുവരി ഒന്നിന് മമ്മൂട്ടിച്ചിത്രത്തിന്‍റെ പൂജ, വീണ്ടും പൊലീസ് മമ്മൂട്ടി!

ബുധന്‍, 27 ഡിസം‌ബര്‍ 2017 (12:50 IST)
ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്‍റെ സംവിധായകന്‍ വീണ്ടും വരുന്നു. ഇത്തവണയും മമ്മൂട്ടിച്ചിത്രവുമായിത്തന്നെയാണ് ഹനീഫ് അദേനിയുടെ വരവ്. പടത്തിന് പേര് ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്നാണ്. മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. 
 
ഈ സിനിമയുടെ തിരക്കഥ മാത്രമാണ് ഹനീഫ് അദേനി ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ജനുവരിന് ഒന്നിന് നടക്കുകയാണ്. ഐ എം എ ഹൌസ് കലൂരില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്.  
 
ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് അബ്രഹാമിന്‍റെ സന്തതികള്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു.
 
മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഞ്ചാം ദിനം വിമാനത്തെ കാത്തിരുന്നത് ഒരു സങ്കടവാർത്ത