ഫഹദ് ഫാസിലിന്റെ 'സീ യൂ സൂൺ' ആമസോൺ പ്രൈമിൽ, ട്രെയിലർ ഉടൻ!

കെ ആർ അനൂപ്
വെള്ളി, 21 ഓഗസ്റ്റ് 2020 (22:30 IST)
ഫഹദ് ഫാസിലിന്റെ 'സീ യൂ സൂൺ' ആമസോൺ പ്രൈമിൽ സെപ്റ്റംബർ 1ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയിലർ ഉടൻ തന്നെ പുറത്തു വരും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നു വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് പറയുന്നത്. ഈ സിനിമയിൽ കഥാപാത്രങ്ങൾ തമ്മിൽ പരസ്പരം വരുന്ന സീനുകൾ ഉണ്ടാകില്ല. അവരുടെ സംഭാഷണങ്ങൾ ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ആയിരിക്കും. 
 
ഫഹദ് ഈ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുമ്പോൾ മറ്റ് രണ്ട് വേഷങ്ങൾ റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമാണ് ചെയ്യുന്നത്. ഫഹദ് ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 90-95 മിനിറ്റ് ദൈർഘ്യം ഉണ്ടാകുന്ന സിനിമയായിരിക്കും ഇത്.
 
മലയാളത്തിൽ ഇത്തരത്തിലുള്ള ആദ്യ ശ്രമമാണ്, അതിനാൽ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലർ ഈ സിനിമയുടെ വ്യക്തമായ ചിത്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ബജറ്റിനുമുന്‍പ് പ്രഖ്യാപിച്ചേക്കും; മാര്‍ച്ചില്‍ പുതിയ ശമ്പളം

ടൈറ്റ് സീറ്റ് വേണ്ട, ബലിയാടാകാന്‍ വയ്യ; കോണ്‍ഗ്രസില്‍ അടി തുടങ്ങി !

ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവം: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു

വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകും; പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments