രാം ചരണ്‍- ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രം ആരംഭിച്ചു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് ഹൈദരാബാദില്‍ നടന്നു.നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. നടന് ജയറാമും ചിത്രത്തില്‍ ഉണ്ടെന്നു കേള്‍ക്കുന്നു.പ്രഭാസിന്റെ രാധേ ശ്യാമിന് ജയറാം ശേഷം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.
തന്റെ ആദ്യ പാന്‍ ഇന്ത്യ സിനിമ ആണെന്നും അതില്‍ അഭിനയിക്കുന്നതിന് ആവേശത്തില്‍ ആണ് താനെന്നും നടി കിയാര അദ്വാനി പറഞ്ഞു. ആദ്യമായാണ് ശങ്കറും രാം ചരണും ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നത്.
ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ തെലുങ്ക്,തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.തമന് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.