Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രണ്ടാമൂഴം ഒരു കള്ളക്കഥ, ദിലീപിനെ കുടുക്കാൻ ശ്രീകുമാർ ഒരുക്കിയ തട്ടിപ്പ്‘- മോഹൻലാലിന് എല്ലാം അറിയാമായിരുന്നോ?

‘രണ്ടാമൂഴം നടക്കില്ല, ദിലീപിനെ കുടുക്കാനുള്ള ഒരു ആയുധം മാത്രം ആയിരുന്നു അത്’

‘രണ്ടാമൂഴം ഒരു കള്ളക്കഥ, ദിലീപിനെ കുടുക്കാൻ ശ്രീകുമാർ ഒരുക്കിയ തട്ടിപ്പ്‘- മോഹൻലാലിന് എല്ലാം അറിയാമായിരുന്നോ?
, വെള്ളി, 12 ഒക്‌ടോബര്‍ 2018 (09:16 IST)
മോഹൻലാൽ ആരാധകരുടെ നെഞ്ച് തകർത്ത വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 1000 കോടി ബജറ്റിൽ നടക്കാനിരുന്ന രണ്ടാമൂഴം എന്ന ചിത്രത്തിൽ നിന്നും രചയിതാവ് എം ടി വാസുദേവൻ നായർ പിൻ‌വാങ്ങിയെന്ന റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. 
 
രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ട് പിരിയുകയൊന്നുമല്ലെന്നും എം ടി ഇന്നലെ വ്യക്തമാക്കി. തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻ‌സിഫ് കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നലെ തന്നെ വിധി വരികയും ചെയ്തു.
 
webdunia
രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. കേസ് ഒത്ത് തീർപ്പാകുംവരെ തിരക്കഥ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. അതേസമയം മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി അറിയിച്ചു.
 
ശ്രീകുമാർ മേനോന്റെ രണ്ടാമൂഴവും ദിലീപും തമ്മിലൊരു ബന്ധമുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിന്റേയും ജയിലിൽ കിടന്നതിന്റേയുമെല്ലാം തിരക്കഥയിൽ രണ്ടാമൂഴത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് പി സി ജോർജ് ആരോപിച്ചിരുന്നു. 
 
നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരുമെന്ന് ഇപ്പോൾ ഷോൺ ജോർജും പറയുന്നു. ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാൻ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് ഷോൺ പറയുന്നു.
 
‘പി സി ജോർജ് പറയുമ്പോൾ ആദ്യം കയ്ക്കും. പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുമ്പോൾ പി സി ജോർജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകിൽ ഒരു പ്രമുഖ സംവിധായകനുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേത്രത്വത്തിലാണ്. ആ സംവിധായകൻ പുറത്തിറക്കാൻ പോകുന്നു എന്ന് പറയുന്ന ബ്രഹ്മാണ്ഡ പടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കില്ല.‘ 
 
webdunia
‘ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാൻ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം ടി വാസുദേവൻ സർ ശരി വെച്ചിരിക്കുകയാണ്. ഈ പ്രൊജക്ട് നടക്കില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ഈ സംവിധായകൻ വഞ്ചിച്ചിരിക്കുന്നു.‘
 
‘ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറഞ്ഞതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിനെ കുടുക്കിയതിന്റെ പിന്നിൽ ഈ സംവിധായകൻ ആണെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ‘- ഷോൺ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു. 
 
ഷോണിന്റെ വെളിപ്പെടുത്തലുകൾ കൂടി വൈറലാകുമ്പോൾ ഇക്കാര്യങ്ങൾ ചിത്രത്തിന്റെ നായകനായി എത്തുന്ന മോഹൻലാലിന് അറിയാമായിരുന്നോ എന്ന് ദിലീപ് ഫാൻസ് ചോദിക്കുന്നുണ്ട്. രണ്ടാമൂഴത്തിൽ നായികയായി പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാക്കാരനല്ലേ, ലോലഹൃദയനല്ലേ... എവിടൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം: ജഗതിയെപ്പറ്റി പി സി ജോര്‍ജ്ജ്