Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ ആരാധകര്‍ക്ക് ആവേശമായ് സൂരറൈ പോട്രുവിലെ ഗാനം

സൂര്യ ആരാധകര്‍ക്ക് ആവേശമായ് സൂരറൈ പോട്രുവിലെ ഗാനം

കെ ആര്‍ അനൂപ്

, വ്യാഴം, 23 ജൂലൈ 2020 (15:34 IST)
സൂര്യ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ പുതിയ ചിത്രം സൂരറൈ പോട്രുവിലെ ഒരു ഗാനത്തിന്‍റെ പ്രൊമോയാണ് പുറത്തുവന്നിരിക്കുകയാണ്. 'കാട്ടു പയലേ..’ എന്ന ഗാനത്തിന്‍റെ പ്രൊമോയാണ് ആഘോഷങ്ങൾക്ക് തിരി കൊളുത്തികൊണ്ട് ആരാധകർക്കിടയിലേക്ക് എത്തിയിരിക്കുന്നത്. സൂര്യയും അപര്‍ണ ബാലമുരളിയും തമ്മിലുള്ള പ്രണയമുഹൂര്‍ത്തങ്ങളിലൂടെയാണ് ഗാനരംഗം വികസിക്കുന്നത്. 
 
സുധ കൊംഗാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമാന ബിസിനസ്സ് സ്വന്തമാക്കണം എന്നു സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യൻറെ  ജീവിത യാത്രയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. 
 
സൂര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റും ബോളിവുഡ് ആസ്ഥാനമായുള്ള സിഖ്യ എന്റർടൈൻമെന്റും സംയുക്തമായാണ് ‘സൂരറൈ പോട്രു’ നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയ്‌ക്ക് ഇന്ന് പിറന്നാൾ, ജന്മദിനം ആഘോഷമാക്കി ആരാധകർ !