ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി സൗബിന്‍ ഷാഹിർ‍; ഷൂട്ടിങ് റഷ്യയില്‍

മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (08:39 IST)
സുഡാനി ഫ്രം നൈജീരിയ, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും നായകനാകുന്നു. പുതുമുഖം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 യിലാണ് സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്നത്. മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.നിരവധി ബോളിവുഡ് ചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. വസീര്‍,വിശ്വരൂപം എന്നീ സിനിമകളിലൂടെ പ്രശസ്തനായ സനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ക്യാമറ.
 
ആദ്യഘട്ട ചിത്രീകരണം തിങ്കളാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ആരംഭിച്ചു. കണ്ണൂരും ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍ ആയിരിക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മറ്റ് വിശദാംശങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പുതുവത്സര ദിനത്തില്‍ നടന്‍ ഫഹദ് ഫാസില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 
പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബനാണ് നായകന്‍. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ്, ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ് സൗബിന്‍ ഷാഹിറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.അമ്പിളി യില്‍ സൗബിനോപ്പം നടി നസ്രിയയുടെ സഹോദരന്‍ നസീമും മുഖ്യവേഷത്തില്‍ എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന ഹിറ്റ് സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രം ജൂതനിലും സൗബിന്‍ നായകനാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments