ശ്രീശാന്ത് ബോളിവുഡിലേക്ക്. താരം വീണ്ടും നായകനായി എത്തുന്ന ബോളിവുഡ് ചിത്രം പട്ടാ ഷൂട്ടിങ്ങിനൊരുങ്ങുകയാണ്. ആര്‍ രാധാകൃഷ്ണനാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പക്കാ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ഇത്.
ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രകാശ്കുട്ടി ഛായാഗ്രഹണവും സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് പീറ്റേഴ്‌സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.പട്ടായുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും.