Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയുടെ അടുത്ത ചിത്രവും ത്രില്ലര്‍ തന്നെ, സുരാജും ഗൗതം മേനോനും പ്രധാന വേഷങ്ങളില്‍, സിനിമയ്ക്ക് തുടക്കമായി

SG257 Pooja Video  Suresh Gopi

കെ ആര്‍ അനൂപ്

, വെള്ളി, 15 ഡിസം‌ബര്‍ 2023 (15:16 IST)
സുരേഷ് ഗോപിയുടെ 257-മത്തെ സിനിമയ്ക്ക് തുടക്കമായി. 'കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍'ന് ശേഷം സനല്‍ വി.ദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വച്ചാണ് പൂജ ചടങ്ങുകളോടെ തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. രാജാസിങ് ഫസ്റ്റ് ക്ലാപ്പ് നല്‍കി.
ഇതൊരു ത്രില്ലര്‍ ചിത്രമാണ്.ഗൗതം മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്നു. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനായ മനു സി. കുമാര്‍ ആണ്.ജിത്തു കെ. ജയനും കഥയില്‍ പങ്കാളിയാണ്.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സഞ്ജയ് പടിയൂര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിനീത് ജയ്‌നും, സഞ്ജയ്പടിയൂരും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പളളി ഛായാഗ്രഹണവും മണ്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.കലാസംവിധാനം സുനില്‍ കെ. ജോര്‍ജ്. കോസ്റ്റ്യം ഡിസൈന്‍നിസ്സാര്‍ റഹ്‌മത്ത്. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ആര്യന്‍ സന്തോഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പൗലോസ് കുറുമുറ്റം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് അഭിലാഷ് പൈങ്ങോട്. അങ്കമാലി, കാലടി ഭാഗങ്ങളിലായി ഡിസംബര്‍ പതിനെട്ടു മുതല്‍ ചിത്രീകരണം ആരംഭിക്കുന്നു. പിആര്‍ഓ വാഴൂര്‍ ജോസ്. ഫോട്ടോ നവീന്‍.
 
 
 .
 
 
 
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോ തോമസിന്റെ ഭാര്യാപിതാവ് വിന്‍സന്റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു