Publish Date: Sat, 09 Oct 2021 (10:14 IST)
Updated Date: Sat, 09 Oct 2021 (10:17 IST)
കാര്‍ത്തിക് ശങ്കര്‍ എന്ന പേര് ഹസ്വ ചിത്രങ്ങളിലും വെബ് സീരീസിലും മലയാളികള്‍ പല തവണ കണ്ടിട്ടുണ്ട് . ഇനി ബിഗ് സ്‌ക്രീനില്‍ ആ പേര് വൈകാതെതന്നെ കാണാനാകും. മലയാളിയായ കാര്‍ത്തിക് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കില്‍.തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൂജ ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. മലയാളത്തില്‍ ചെയ്യണം എന്ന് വിചാരിച്ചിരുന്ന വിഷയമാണ് ഇതൊന്നും ഇപ്പോള്‍ ഇത് തെലുങ്ക് സിനിമയില്‍ ചെയ്യുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. ചിത്രീകരണം നവംബര്‍ ആദ്യം തുടങ്ങും. മണി ശര്‍മ്മ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.