Publish Date: Wed, 13 Oct 2021 (17:06 IST)
Updated Date: Wed, 13 Oct 2021 (17:09 IST)
ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ ചിത്രം തല്ലുമാല തുടങ്ങി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ഖാലിദ് റഹ്മാന്‍ സംവിധാനം സിനിമയുടെ ചിത്രീകരണം തുടങ്ങി.
ഖാലിദിന്റെ 'ലവ്' ആണ് ഒടുവിലായി പുറത്തിറങ്ങിയത്.ആഷിക് ഉസ്മാന്‍ തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്. തന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് ഇതെന്ന് നിര്‍മ്മാതാവ് പറഞ്ഞു.
വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രം കൂടിയാണ്. ടോവിനോയും സൗബിനും നായകന്മാരായിട്ടാണ് 'തല്ലുമാല' ആദ്യം പ്രഖ്യാപിച്ചത്.മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിങ്കലും എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് ഉസ്മാന് കൈമാറുകയായിരുന്നു.