തമിഴിലെ എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റുകളിലൊന്നായ 96 കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ കഥാപാത്രമായ ജാനുവിനെ അവതരിപ്പിക്കുന്നത് ഭാവനയാണ്. യുവസൂപ്പർതാരം ഗണേഷ് ആണ് റാം ആകുന്നത്.
പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം 2019 മാർച്ചിൽ പ്രദർശനത്തിനെത്തും. മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. ഇത് കന്നഡയിലേക്കെത്തുമ്പോൾ 99 എന്നാണ് പേരിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ലെന്ന് ഭാവന പറയുന്നു.
പ്രേക്ഷകര്‍ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക് ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസിലാകാറില്ല. പക്ഷെ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. ഇതിന്റെ കഥ മനോഹരമാണ്. അത്രയധികം ഈ സിനിമ എനിക്ക് ഇഷ്ടമായി. 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവർക്കെന്നും ഭാവന തുറന്നു പറയുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഭാവനയ്ക്ക് ഇത് വലിയ തിരിച്ചുവരവാണ്. തൃഷ അനശ്വരമാക്കിയ ജാനുവിലൂടെ കന്നഡയിൽ ഭാവന വീണ്ടും തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.