Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി വൈകില്ല,'ജയ് ഗണേഷ്' ജോലികള്‍ വേഗത്തിലാക്കി നിര്‍മ്മാതാക്കള്‍,നവംബര്‍ 10 മുതല്‍ ചിത്രീകരണം ആരംഭിക്കും

jaiganeshmovie

കെ ആര്‍ അനൂപ്

, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (15:51 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ജയ് ഗണേഷ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
 
ഇന്നേക്ക് ഒരു മാസം മുമ്പ് അതായത് ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദനും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ്.
 
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുറത്തുവിട്ട പോസ്റ്ററുകളില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.
 
സിനിമയില്‍ ഗണപതി ഭഗവാനായി ഉണ്ണി മുകുന്ദന്‍ വേഷമിടുമെന്നും കേള്‍ക്കുന്നു. മാളികപ്പുറത്തിന് ലഭിച്ച വിജയം ആവര്‍ത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ഉണ്ണിമുകുന്ദന്‍ ആരാധകരും.
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് കൂടുതല്‍ വൈകിപ്പിക്കരുത്, മുന്നോട്ട് പോകാന്‍ നിര്‍മ്മാതാക്കളോട് വിജയ് ആന്റണി