Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഗൂഢത ഒളിപ്പിച്ച മുഖവുമായി ഒടിയൻ മാണിക്യൻ: ഒടിയന്റെ പുതിയ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു

സിനിമ ഒടിയൻ മോഹൻലാൽ ശ്രീകുമാർ മേനോൻ Cinema Odiyan Mohanlal Sreekumar Menon
, തിങ്കള്‍, 9 ഏപ്രില്‍ 2018 (16:58 IST)
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോൽഹൻലാൽ ചിത്രം ഓടിയന്റെ പുതിയ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നേരത്തെ പുറത്തുവിട്ട ഒടിയന്റെ ലുക്കിൽനിന്നും തീർത്തും വ്യത്യസ്തമാണ് പുത്തൻ ലുക്കിൽ ഒടിയൻ. കണ്ണിൽ നിഗൂഢതയൊളിപ്പിച്ചു നിൽകുന്ന ഒടിയന്റെ പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
 
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യര്‍  പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്,  എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റർ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഒടിയൻ മാണിക്യന്റെ ഒടിവിദ്യകൾക്കായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാള സിനിമ ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി വീണ്ടും തമിഴില്‍, ചിത്രം ‘ചാണക്യന്‍’ !