Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി വീണ്ടും തമിഴില്‍, ചിത്രം ‘ചാണക്യന്‍’ !

മമ്മൂട്ടി വീണ്ടും തമിഴില്‍, ചിത്രം ‘ചാണക്യന്‍’ !
, തിങ്കള്‍, 9 ഏപ്രില്‍ 2018 (15:56 IST)
ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയെപ്പോലെ അധികം സൂപ്പര്‍താരങ്ങള്‍ ഇല്ല. എല്ലാ ഭാഷകളിലും നായകനായി തിളങ്ങുകയും കൈയടി വാങ്ങുകയും ചെയ്യുക എന്നത് അത്ര നിസാര കാര്യമല്ല. തമിഴ് ഭാഷയിലാണെങ്കില്‍ മമ്മൂട്ടി അടിച്ചുപൊളിച്ച എത്രയെത്ര സിനിമകള്‍ !
 
മമ്മൂട്ടിയുടെ അടുത്ത തമിഴ് ചിത്രത്തിന് പേര് ‘ചാണക്യന്‍’ എന്നാണ്. ഇതേത് പ്രൊജക്ടാണെന്ന് കൂടുതല്‍ ആലോചിക്കേണ്ട. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാസ്റ്റര്‍ പീസ്’ ആണ് ചാണക്യന്‍ എന്ന പേരില്‍ ഡബ്ബ് ചെയ്ത് ഇറങ്ങുന്നത്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് വന്‍ വിജയം നേടിയിരുന്നു. വരലക്‍ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 
 
അന്യഭാഷകളിലും തിളങ്ങുന്ന ഒട്ടേറെ താരങ്ങള്‍ ഉണ്ടെന്നത് മാസ്റ്റര്‍ പീസിന്‍റെ ഡബ്ബിംഗ് പതിപ്പുകളുടെ സാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു. തമിഴില്‍ ഈ സിനിമ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.
 
പുലിമുരുകന്‍ നേടിയ മഹാവിജയത്തിന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. എന്നാല്‍ പുലിമുരുകനെ പോലെ വലിയ തരംഗം സൃഷ്ടിക്കാന്‍ മാസ്റ്റര്‍ പീസിന് കഴിഞ്ഞില്ല. എങ്കിലും മമ്മൂട്ടിയുടെ കരിയറില്‍ മികച്ച വിജയംനേടിയ സിനിമകളുടെ പട്ടികയില്‍ തന്നെയാണ് മാസ്റ്റര്‍ പീസ്.
webdunia
 
മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന പ്രൊഫസറായി മമ്മൂട്ടി നിറഞ്ഞുനിന്ന സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. 
 
കോളജ് അധ്യാപകരായി സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച നമ്മവര്‍(കമല്‍‌ഹാസന്‍), രമണ(വിജയകാന്ത്) തുടങ്ങിയ സിനിമകള്‍ തമിഴകത്ത് സൂപ്പര്‍ഹിറ്റുകളാണ്. ആ ഗണത്തില്‍ ചാണക്യനും ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍ സമരം നിലനില്‍ക്കുന്നതിനാല്‍ ചാണക്യന്‍ എന്ന് റിലീസ് ചെയ്യുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനെ പിന്നിലാക്കി യുവതാരം! - ഞെട്ടിത്തരിച്ച് ആരാധകര്‍