Publish Date: Mon, 13 Sep 2021 (10:19 IST)
Updated Date: Mon, 13 Sep 2021 (10:22 IST)
മലയാളം-തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ഒറ്റ് ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്.കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും സെറ്റില്‍ എത്തുന്ന വീഡിയോ പങ്കു വെച്ചു കൊണ്ടാണ് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസ് ഇക്കാര്യം അറിയിച്ചത്.
മുംബൈയ്ക്ക് പുറമേ ഗോവയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഉണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്.രണ്ടഗം എന്നാണ് തമിഴിലെ ടൈറ്റില്‍.എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.