Publish Date: Tue, 02 Mar 2021 (11:14 IST)
Updated Date: Tue, 02 Mar 2021 (11:18 IST)
'ദി പ്രീസ്റ്റ്' റിലീസിനൊരുങ്ങുകയാണ്.ഫൈനല്‍ മാസ്റ്ററിംഗ് കഴിഞ്ഞുവെന്ന് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ അറിയിച്ചു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഈ മഞ്ജു വാര്യര്‍-മമ്മൂട്ടി ചിത്രം പൂര്‍ത്തിയായതെന്നും ഇതൊരു സ്വപ്നസാക്ഷാത്കാരം ആണെന്നും അദ്ദേഹം ജോഫിന്‍ പറഞ്ഞു. ആദ്യം നന്ദി പറയുന്നത് മമ്മൂക്കയോട് ആണ്. അദ്ദേഹത്തോടുള്ള ആരാധനയാണ് പിന്നീട് സിനിമയായി മാറിയതും, സിനിമയില്‍ ജീവിക്കാനും പ്രേരിപ്പിച്ചത്. ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകന്‍ മമ്മൂക്കയായിരുന്നു ജോഫിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം 'ദി പ്രീസ്റ്റ്'റിലീസ് വൈകാന്‍ സാധ്യതയുണ്ട്. സെക്കന്‍ഷോ ഇല്ലാത്തതാണ് പ്രധാന കാരണം. ഈ ബിഗ് ബജറ്റ് ചിത്രം സെക്കന്‍ഷോ ഇല്ലാതെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന സെക്കന്‍ഡ് ടീസറിന് വലിയ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. രണ്ട് മില്യന്‍ കാഴ്ചക്കാരെയാണ് രണ്ട് ദിവസം കൊണ്ട് ടീസറിന് ആകര്‍ഷിക്കാന്‍ ആയത്.