മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി,എമ്പുരാന്‍ ജോലികള്‍ വേഗത്തിലാക്കി പൃഥ്വിരാജ്, ഓണത്തിന് തിയറ്ററില്‍ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 8 മാര്‍ച്ച് 2024 (09:10 IST)
L2: Empuraan
മലയാള സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന സീക്വലാണ് എല്‍ 2 എമ്പുരാന്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളില്‍ ചിത്രീകരിക്കും. മൂന്നാമത്തെ ഷെഡ്യൂള്‍ യുഎസ്സില്‍ പുരോഗമിക്കുകയായിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചു.
 
ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും എമ്പുരാന്‍ ടീം വേഗത്തിലാക്കി എന്നാണ് കേള്‍ക്കുന്നത്.
 
 
ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ എന്നിവരെ കൂടാതെ വമ്പന്‍ താരനിര സിനിമയില്‍ അണിനിരക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments