Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ഹാസനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍,'തഗ് ലൈഫ്' ഏറെ പ്രത്യേകതകള്‍ നിറഞ്ഞത്, ചിത്രീകരണം ആരംഭിച്ചു

ThugLife

കെ ആര്‍ അനൂപ്

, ബുധന്‍, 24 ജനുവരി 2024 (13:16 IST)
ThugLife
കമല്‍ഹാസന്‍ നായകനായ എത്തുന്ന തഗ് ലൈഫ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ സിനിമയില്‍ ഉണ്ടാകും എന്നതിലുപരി ഒരു മണിരത്‌നം ചിത്രം വരുന്നു എന്നതാണ്. തീര്‍ന്നില്ല വര്‍ഷങ്ങള്‍ക്കുശേഷമാണ് കമല്‍ മണിരത്‌നം ചിത്രത്തില്‍ നായകനാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവര്‍ ഈ ചിത്രത്തിലുണ്ട്.തഗ് ലൈഫ് എങ്ങനെയുള്ള സിനിമയായിരിക്കുമെന്ന സൂചന നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ കൈമാറിയിരുന്നു. ഇപ്പോഴുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.
ആക്ഷന് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്.ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതായിരിക്കും ചിത്രം.രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന മാസ്സ് കഥാപാത്രത്തെ കമല്‍ഹാസന്‍ അവതരിപ്പിക്കുന്നു.
 
ഇതിനുമുമ്പ് ഒരൊറ്റ തവണയേ മണിരത്‌നം കമല്‍ഹാസന്‍ ടീം ഒന്നിച്ചിട്ടുള്ളൂ.1987 ല്‍ പുറത്തിറങ്ങിയ നായകന്‍. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം രണ്ടാമതും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം ഉയരും.ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
മണിരത്‌നം സിനിമകളിലെ പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിന്റെയും ഭാഗമാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aavesham Teaser: 'എട മോനേ' ആവേശം കൊള്ളിച്ച് ഫഹദ്; ടീസര്‍ കാണാം