Webdunia - Bharat's app for daily news and videos

Install App

ടൊവിനോ തോമസിന്റെ 'കള' വരുന്നു, റിലീസ് ഉടന്‍

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (15:02 IST)
ടോവിനോ തോമസ് നായകനായെത്തുന്ന 'കള' റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനുള്ള സൂചന ടോവിനോ നല്‍കി. ഏറ്റവും അടുത്തു തന്നെ ചിത്രത്തിന് റിലീസ് ഉണ്ടാകും എന്നാണ് നടന്‍ കുറിച്ചത്. ആരാധകരെ ആവേശത്തിലാക്കുന്ന ഒരു പോസ്റ്ററും നടന്‍ പങ്കുവെച്ചു.
 
 മുടിയും താടിയും നീട്ടി വളര്‍ത്തിയ നടന്റെ രൂപത്തില്‍ നിന്നു തന്നെ വ്യക്തമാണ് ചിത്രം എങ്ങനെ ഉള്ളതായിരിക്കും എന്നത്. നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു ഭയം ഉണ്ടാകും. അത്തരത്തില്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഭയത്തെയാണ് സിനിമ വരച്ചു കാണിക്കുന്നതെന്ന് സംവിധായകന്‍ രോഹിത് വി എസ് പറഞ്ഞിരുന്നു. ഇതുവരെ പുറത്തുവന്ന പോസ്റ്റുകളിലെല്ലാം 'കള' എന്ന ടൈറ്റിലിന് ചുവന്ന ഫോണ്ട് ആയിരുന്നു നല്‍കിയിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ടീസറും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ചു.  പല കാരണങ്ങള്‍ കൊണ്ട് തന്റെ ഉള്ളില്‍ ഉണ്ടാകുന്ന ഭയത്തെ നേരിടുന്നതിനായി പദ്ധതിയൊരുക്കുന്ന ടോവിനോ കഥാപാത്രത്തിന്റെ പുറത്തുവന്ന ഓരോ പോസ്റ്റുകളും കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

അടുത്ത ലേഖനം
Show comments