Publish Date: Sat, 31 Jul 2021 (09:05 IST)
Updated Date: Sat, 31 Jul 2021 (09:08 IST)
അനു സിതാര- വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'വാതില്‍' ഒരുങ്ങുകയാണ്. സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ കൃഷ്ണ ശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിനയ് ഫോര്‍ട്ടും അനു സിതാരയും സിനിമയില്‍ ദമ്പതികളായി അഭിനയിക്കുന്നു. ഇരുവരും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കൂടിയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
രചന നാരായണക്കുട്ടി, സുനില്‍ സുഖത, ഉണ്ണി രാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷംനാദ് ഷബീര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.