ഇന്നോളം കാണാത്ത രൂപത്തില്‍ സിജു വില്‍സണ്‍, വരയന്റെ രണ്ടാമത്തെ മുഖം വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (08:51 IST)
ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തില്‍ സിജു വില്‍സണ്‍ എത്തുന്ന ചിത്രമാണ് വരയന്‍. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. ഒപ്പം ഈ സിനിമയിലെ ഒരു കഥാപാത്രത്തെ കൂടി നടന്‍ പരിചയപ്പെടുത്തി. വരയനില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്ന ടൈഗര്‍ എന്ന വളര്‍ത്തു നായയും പോസ്റ്ററില്‍ കാണാം. ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ചിത്രത്തിലുടനീളം ഉണ്ടാകും.മെയ് 28 ന് സിനിമ തിയേറ്ററിലെത്തും.
 
ഹാസ്യത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമായിരിക്കുമിത്.നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സത്യം സിനിമാസ് ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധം: പാലക്കാട് ജില്ല കളക്ടർ

പാമ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ സസ്യങ്ങളാണ്, അബദ്ധത്തില്‍ പോലും വീടിനടുത്ത് നടരുത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

അടുത്ത ലേഖനം
Show comments