മലയാള സിനിമയില്‍ ഇന്ന് ഏറ്റവുമധികം തിരക്കുള്ള യുവ താരങ്ങളില്‍ ഒരാളാണ് സിജു വില്‍സണ്‍. നടന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിജു നായകനായി എത്തുന്ന വരയന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 28 ന് സിനിമ തിയേറ്ററിലെത്തും.
എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നും അത്രത്തോളം ആത്മാര്‍ത്ഥമായാണ് സിനിമയ്ക്കുവേണ്ടി തങ്ങളെല്ലാം പ്രവര്‍ത്തിച്ചതെന്നും വരയന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സിജു വില്‍സണ്‍ പറഞ്ഞു.വൈദികന്റെ വേഷത്തിലാണ് നടനെ പോസ്റ്ററില്‍ കാണാനാകുന്നത്.
ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസ് നിര്‍മ്മിക്കുന്നു.