Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈയ്യില്‍ വിലങ്ങുമായി വിജയ് സേതുപതി,വെട്രിമാരന്റെ 'വിടുതലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൈയ്യില്‍ വിലങ്ങുമായി വിജയ് സേതുപതി,വെട്രിമാരന്റെ 'വിടുതലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഏപ്രില്‍ 2021 (15:09 IST)
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടു. 'വിടുതലൈ' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തും.സൂരി ഒരു പോലീസ് കോണ്‍സ്റ്റബിളായും വിജയ് സേതുപതിയെ കൈകളില്‍ വിലങ്ങുമായി ഇരിക്കുന്ന രൂപവുമാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.
 
ജയമോഹന്‍ എഴുതിയ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് 'വിടുതലൈ' നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. സൂരി നായകനായും ഒരു ഉപദേഷ്ടാവായി വിജയ് സേതുപതി അഭിനയിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമായി. ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്.
 
ഇളയരാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വെട്രിമാരനുമായി അദ്ദേഹം ആദ്യമായാണ് സഹകരിക്കുന്നത്.ആര്‍ വെല്‍രാജ് ക്യാമറ കൈകാര്യം ചെയ്യുന്നു. ആര്‍എസ് ഇന്‍ഫോടൈന്‍മെന്റിന്റെ എല്‍റെഡ് കുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് സേതുപതിയുടെ 'തുഗ്ലക്ക് ദര്‍ബാര്‍' തിയേറ്ററുകളിലേക്ക് ഇല്ല, ചിത്രത്തിന് ഒ.ടി.ടി റിലീസ് ?