Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞെട്ടിക്കാന്‍ വിക്രം, കോബ്രയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്‌മയങ്ങള്‍ !

ഞെട്ടിക്കാന്‍ വിക്രം, കോബ്രയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്‌മയങ്ങള്‍ !

ജോര്‍ജി സാം

, തിങ്കള്‍, 14 ജൂണ്‍ 2021 (22:33 IST)
തമിഴ് സിനിമയിൽ റിലീസിനായി അണിനിരന്നിരിക്കുന്ന പ്രോജക്റ്റുകളുടെ നീണ്ട പട്ടികയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വിക്രമിന്റെ ‘കോബ്ര’. ‘ഇമൈക്കാ നൊടികള്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ഈ സിനിമ ഒന്നിലധികം രാജ്യങ്ങളിലായി ചിത്രീകരിച്ച വലിയ ബജറ്റ് ത്രില്ലറാണ്. വിക്രം ഒട്ടേറെ ലുക്കുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.
 
ചിത്രത്തിന്റെ ടീസർ വലിയ വിജയമായിരുന്നു. വിക്രമിന്റെ വിവിധ ഗെറ്റപ്പുകൾ ശ്രദ്ധ പിടിച്ചുപറ്റി. വിക്രമിനെ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലുള്ളാ മ്മേക്കപ്പ് വിസ്‌മയങ്ങള്‍ കോബ്രയുടെ പ്രത്യേകതയായിരിക്കും.
 
വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ താരനിര ‘കോബ്ര’യിൽ ഉണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നു. ഫ്രഞ്ച് ഇന്റർപോൾ ഓഫീസർ അസ്ലാൻ യിൽമാസിന്റെ വേഷത്തിലാണ് ഇര്‍ഫാന്‍ എത്തുന്നത്.
 
ശ്രീനിധി ഷെട്ടിയാണ് കോബ്രയിലെ നായിക. കെ എസ് രവികുമാർ, റോഷൻ മാത്യു, മിയ ജോർജ്, മാമുക്കോയ, സർജാനോ ഖാലിദ്, മണികണ്ഠൻ ആചാരി, മൃണാളിനി രവി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.
 
എ ആർ റഹ്‌മാനാണ് സംഗീതം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാർ ചിത്രം നിർമ്മിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാപ്പ്, ആ ലൈക്ക് ഞാന്‍ നീക്കം ചെയ്തു: പാര്‍വതി തിരുവോത്ത്