Webdunia - Bharat's app for daily news and videos

Install App

'സുലൈമാനും ഡേവിഡും', 'മാലിക്' ചിത്രം പങ്കുവെച്ച് വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 10 ഏപ്രില്‍ 2021 (17:07 IST)
ഫഹദ് ഫാസില്‍-വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. മെയ്13ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും വിനയ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെയും ഹദിന്റെയും കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡേവിഡ് എന്ന ഉറ്റ സുഹൃത്തായി വിനയ് ചിത്രത്തിലുടനീളം ഉണ്ടാകും.വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.
 
രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ ഒന്നില്‍ കൂടുതല്‍ രൂപങ്ങളില്‍ ഫഹദും നിമിഷയും വിനയ് ഫോര്‍ട്ടും എത്തുന്നുണ്ട്.30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നു. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments