Webdunia - Bharat's app for daily news and videos

Install App

ഡേവിഡും റോസ്ലീനും, മാലിക് ഓര്‍മ്മകളില്‍ വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 9 ജൂണ്‍ 2021 (09:06 IST)
വിനയ് ഫോര്‍ട്ടിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട് മാലിക്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുന്ന സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ ഇടയ്ക്കിടെ നടന്‍ പങ്കുവയ്ക്കാറുണ്ട്. നിമിഷയ്ക്ക് ഒപ്പമുള്ള ചിത്രം നടന്‍ പങ്കുവെച്ചു.വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡേവിഡ് എന്ന ഉറ്റ സുഹൃത്തായി വിനയ് ചിത്രത്തിലുടനീളം ഉണ്ടാകും.
 
30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നു. പിന്നീട് മെയ് 13 ലേക്ക് റിലീസ് മാറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും തിയേറ്ററുകള്‍ അടച്ചപ്പോള്‍ വീണ്ടും പ്രദര്‍ശന തീയതി മാറ്റേണ്ടി വന്നിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments