മമ്മൂട്ടി സെക്രട്ടറി ആയിരുന്നപ്പോൾ കാണിച്ച ചൂടും ആവേശവും പൃഥ്വിക്ക് ഇപ്പോൾ ഇല്ല, ഭയക്കുന്നത് ലൂസിഫറിനെ?!

ഡബ്ല്യുസിസി മോഹൻലാലിനെ വളഞ്ഞിട്ടാക്രമിച്ചു, പൃഥ്വിയുടെ മൌനത്തിൽ പിന്നിൽ ലൂസിഫർ?!

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (09:48 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെ മലയാള സിനിമ പ്രതിസന്ധിയിലായതാണ്. ഇതുവരെ വിവാദങ്ങളിൽ നിന്നും കരകയറാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെ താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി രംഗത്തെത്തുകയും കൂടി ചെയ്തതോടെ അത് പൂർത്തിയായിരിക്കുകയാണ്. 
 
ദിലീപ് കേസുമായി ബന്ധപ്പെട്ട് താരത്തെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ശക്തമായ നിലപാടെടുത്തവരിൽ മുൻ‌പന്തിയിൽ പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശൻ എന്നിവരുണ്ടായിരുന്നു. ഡബ്ല്യുസിസിക്കൊപ്പമായിരുന്നു അന്ന് പൃഥ്വി നിലയുറപ്പിച്ചത്. മമ്മൂട്ടി സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു സംഭവം. പൃഥ്വിയുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് മമ്മൂട്ടി അടക്കമുള്ളവർക്ക് അന്ന് ദിലീപിനെ പുറത്താക്കേണ്ടി വന്നതെന്ന് ആരോപണം ഉയർന്നിരുന്നു. 
 
എന്നാൽ, ദിലീപ് അകത്താണോ പുറത്താണോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്ത സാഹചര്യത്തിലായിരുന്നു നടിമാരായ റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് എന്നിവർ അമ്മയിൽ നിന്നും രാജിവെച്ചത്. അന്നും നടിമാർക്ക് പൂർണ പിന്തുണ നൽകി പൃഥ്വി രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസിയും അമ്മയും തമ്മിലുണ്ടായ സ്വരച്ചേർച്ചയിലൊക്കെ പൃഥ്വി തന്റെ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു. 
 
എന്നാൽ, സംഘടനകൾ തമ്മിൽ ഇതാദ്യമായാണ് ഒരു തുറന്ന പോര് ഉണ്ടാകുന്നത്. ഡബ്ല്യുസിസിലെ അംഗങ്ങൾ  
വാർത്താസമ്മേളനത്തിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനങ്ങളാണുയർത്തിയത്. ശേഷം സിദ്ദിഖ് നടിമാർക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നൽ, ഈ വിഷയത്തിൽ പൃഥ്വി ഇതുവരെ തന്റെ നിലപാട് അറിയിച്ചിട്ടില്ല.
 
സിദ്ദിഖ്, കെപിഎസി ലളിത എന്നിവരുടെ പ്രതികരണത്തിന് ശേഷം നടന്‍ പൃഥ്വിരാജിന്‍ അസാന്നിധ്യം കൂടി ചിലരെ നിരാശരാക്കിയിരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് സംസാരിക്കാനെത്തിയ വനിതാ സംഘനടയിലെ നടിമാരെ അമ്മ അധിഷേപിച്ചതോടെ അവർക്ക് വേണ്ടി സംസാരിക്കാൻ പൃഥ്വിക്ക് മാത്രമേ കഴിയൂ എന്ന് ചിലർ പറയുന്നുണ്ട്. 
 
എന്തുകൊണ്ടാണ് പൃഥ്വി നിലപാട് അറിയിക്കാത്തതെന്ന ചോദ്യത്തിന് സോഷ്യൽ മീഡിയ കണ്ടുപിടിച്ച ഉത്തരമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ മോഹൻലാലിനെതിരെ പൃഥ്വി എന്തെങ്കിലും പ്രതികരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട എന്ന് സോഷ്യൽ മീഡിയ പറയുന്നു. 
 
മമ്മൂട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് പൃഥ്വി കാണിച്ച ചൂടും ആവേശവും ഇപ്പോൾ മോഹൻലാൽ പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് ഇല്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

അടുത്ത ലേഖനം
Show comments