Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കുവേണ്ടി ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു!

ഇനി മമ്മൂട്ടിയുടെ ‘പുലിമുരുകന്‍’ !

മമ്മൂട്ടിക്കുവേണ്ടി ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു!
, വെള്ളി, 2 ഡിസം‌ബര്‍ 2016 (12:24 IST)
മമ്മൂട്ടിക്ക് വേണ്ടി അണിയറയില്‍ ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു. പുലിമുരുകന്‍ പോലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ സാധ്യതയുള്ള ഒരു സബ്ജക്ടുമായി തിരക്കഥാകൃത്ത് ഉദയ്കൃഷ്‌ണ എഴുത്തിനിരുന്നുകഴിഞ്ഞു. നായകന്‍ മമ്മൂട്ടിയാണ്. സംവിധാനം അജയ് വാസുദേവ്.
 
ഈ സിനിമയില്‍ മമ്മൂട്ടി വീണ്ടും കോളജ് പ്രൊഫസറായി എത്തും. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജാധിരാജ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണിത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന സിനിമ. മഴയെത്തും മുന്‍പെയ്ക്ക് ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറാകുന്ന ചിത്രമാണിത്. 
 
മഴയെത്തും മുന്‍‌പെയിലെ നന്ദനെപ്പോലെ തന്‍റെ വളരെ സ്ട്രിക്‍ട് ആയ കോളജ് അധ്യാപകനായിരിക്കും ഈ ചിത്രത്തിലും മമ്മൂട്ടി. എന്നാല്‍ സിനിമ തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറാണ്. ഒരു കാമ്പസ് ചിത്രത്തിന്‍റെ ആഘോഷ സ്വഭാവം പരമാവധി ഉള്‍പ്പെടുത്തിയ സിനിമയായിരിക്കും ഇത്.
 
ഒരു കോളജ് പ്രൊഫസര്‍ ചില കുഴപ്പങ്ങളില്‍ ചെന്നുപെടുന്ന രസകരമായ കഥയാണ് ഉദയ്കൃഷ്ണ ഇത്തവണ എഴുതിയിരിക്കുന്നത്. നായികയായി നയന്‍‌താര ഉള്‍പ്പടെയുള്ളവരെ ആലോചിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിന്റെ നായിക നല്ല അസലായിട്ട് പാട്ട് പാടും, മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങുന്നു?