Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിച്ചിത്രത്തിന് ബജറ്റ് 70 കോടി!

70 കോടിയുടെ സിനിമയുമായി മമ്മൂട്ടി വരുന്നു!

മമ്മൂട്ടിച്ചിത്രത്തിന് ബജറ്റ് 70 കോടി!
, വെള്ളി, 28 ഒക്‌ടോബര്‍ 2016 (14:24 IST)
മലയാള സിനിമ ഇനി ബിഗ്ബജറ്റ് ചിത്രങ്ങളുടെ കാലത്തിലേക്ക് കടക്കുകയാണ്. പുലിമുരുകന്‍റെ തകര്‍പ്പന്‍ വിജയത്തോടെ എത്ര ബജറ്റില്‍ സിനിമ ചെയ്താലും മലയാളത്തില്‍ ലാഭം കൊയ്യാമെന്ന അവസ്ഥ വന്നിരിക്കുകയാണ്. വലിയ താരങ്ങളെല്ലാം വലിയ ബജറ്റ് സിനിമകള്‍ ഒരുക്കുന്ന തിരക്കിലാണ്.
 
മമ്മൂട്ടിയെ വച്ച് പ്ലാന്‍ ചെയ്ത ‘കര്‍ണന്‍’ ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും അറിയുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബജറ്റ് 70 കോടിയാണ്.
 
കര്‍ണന്‍റെ ധര്‍മ്മത്തിലൂന്നിയുള്ള ജീവിതവും സൌഹൃദബന്ധത്തിന്‍റെ കരുത്തും വീരോചിതമായ മരണവുമാണ് ഈ സിനിമയില്‍ പ്രതിപാദ്യമാകുന്നത്. പി ശ്രീകുമാര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ കുരുക്ഷേത്രയുദ്ധം തന്നെയായിരിക്കും ഹൈലൈറ്റ്.
 
അതേസമയം, പൃഥ്വിരാജ് നായകനാകുന്ന കര്‍ണനും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 300 കോടിയാണ് ആ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത്. ആര്‍ എസ് വിമല്‍ ചിത്രം സംവിധാനം ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോർഡുകൾ മറികടക്കാൻ വിജയ്‌യുടെ ഭൈരവ - കിടിലൻ ടീസർ