Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റൻ ഷഫീഖിന്റെ ജീവിതം പറയുന്ന എടക്കാട് ബറ്റാലിയൻ, മികച്ച പ്രതികരണം

എസ് ഹർഷ
വെള്ളി, 18 ഒക്‌ടോബര്‍ 2019 (14:06 IST)
ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോൻ കഥയെഴുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ ടൊവിനോ തോമസ് ആണ്. ഈ വർഷത്തെ ടൊവിനോയുടെ ഏഴാമത്തെ ചിത്രമാണിത്. താരതമ്യേന ഈയടുത്തു വന്ന ടോവിനോ പടങ്ങളിൽ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമാണിത്.  
 
ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ഷഫീഖ് മുഹമ്മദിന്റെ എടക്കാട് എന്ന ഗ്രാമത്തിലെ കുടുംബത്തേയും സുഹൃത്തുക്കളേയും പരിചയപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്. അവധിക്ക് നാട്ടിലെ ഉത്സവത്തിന് വരുന്ന ഷഫീഖിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ നാട്ടിലെ ചില സാമൂഹിക വിഷയങ്ങളിൽ ഷഫീഖ് ഇടപെടുകയും തുടർന്ന് ഷെഫീഖിന്റെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.  
  
എടക്കാട് എന്ന ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും ഒരു തലമുറ മാറ്റത്തിന്റെ കഥയാണ് സംവിധായകൻ പറയുന്നത്. ഗ്രാമത്തിന്റേയും ഗ്രാമണരുടെയും ചിത്രം സംവിധായകൻ തുടക്കത്തിൽ തന്നെ വരച്ചിടുന്നുണ്ട്. പക്ഷേ, പ്രേക്ഷകർക്ക് ആദ്യപകുതിയിൽ ചിലയിടങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. ആദ്യചിലയിടങ്ങളിൽ പ്രേക്ഷകനെ കഥയോടൊപ്പം സഞ്ചരിപ്പിക്കുന്നതിൽ സംവിധായകൻ എത്രകണ്ട് വിജയിച്ചു എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. 
 
നായികയായി എത്തുന്ന സംയുക്ത മേനോനും ടൊവിനോയും തമ്മിലുള്ള കെമിസ്ട്രി അപാരം തന്നെ. സിനു സിദ്ധർത്ഥിന്റെ ക്യാമറാ വിഷ്വൽ‌സ് അതിമനോഹരം തന്നെ. ചിത്രത്തിന്റെ ബി ജി എം, സംഗീതം എന്നിവയെല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു. കൈലാസ് മേനോന്റെ കരവിരുതിനു മികച്ച മാർക്ക് നൽകാം. ആദ്യപകുതിയേക്കാൾ മനോഹരവും എൻ‌ഗേജ്‌ഡും ആയ രണ്ടാം പകുതിയാണ് ചിത്രത്തിനുള്ളത്.  
 
ക്ലൈമാക്സ് രംഗങ്ങളോട് അടുക്കുമ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ചെറിയ വേഷങ്ങളിൽ എത്തിയ പി ബാലചന്ദ്രൻ, സുധീഷ് തുടങ്ങിയവർ പോലും തന്റെ റോളുകൾ ഭംഗിയാക്കി. പ്രേക്ഷകനെ നിരാശനാക്കാത്ത വിധത്തിൽ ഒരു ശരാശരി അനുഭവമായി എടക്കാട് ബറ്റാലിയനെ മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
(റേറ്റിംഗ്:2.5/5)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

Kerala Weather Live Updates June 28: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുല്ലപ്പെരിയാര്‍ തുറന്നേക്കും

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

അടുത്ത ലേഖനം
Show comments