Webdunia - Bharat's app for daily news and videos

Install App

Bandra Review: പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച് വീണ്ടും ഉദയകൃഷ്ണ, കണ്ടുമടുത്ത കഥ; ക്ലിക്കാവാതെ ബാന്ദ്ര

കണ്ണൂരിലെ ഹാര്‍ബര്‍ നടത്തിപ്പുക്കാരനായ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് മുംബൈയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്

Webdunia
വെള്ളി, 10 നവം‌ബര്‍ 2023 (15:01 IST)
Bandra Review: ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിനു മോശം പ്രതികരണമാണ് ലഭിക്കുന്നത്. ഒരു നല്ല സിനിമയ്ക്ക് തിരക്കഥ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ സിനിമയില്‍ പറയുന്നുണ്ട്. 'ബാന്ദ്ര'ക്ക് തിരിച്ചടിയായതും കാമ്പില്ലാത്ത ഉദയകൃഷ്ണയുടെ തിരക്കഥ തന്നെ. സിനിമയ്ക്കുള്ളിലെ സിനിമയാണ് ബാന്ദ്രയിലെ കഥ. 
 
കണ്ണൂരിലെ ഹാര്‍ബര്‍ നടത്തിപ്പുക്കാരനായ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് മുംബൈയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആല എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ഡൊമിനിക്കായി ദിലീപ് വേഷമിടുന്നു. താര ജാനകി എന്ന ചലച്ചിത്ര നടിയായി തമന്ന വേഷമിടുന്നു. താര ജാനകിയുടെ ജീവിതത്തില്‍ ആല നടത്തുന്ന ഇടപെടലാണ് സിനിമ പ്രധാനമായും പറഞ്ഞുവയ്ക്കുന്നത്. 
 
ക്ലീഷേകളുടെ കുത്തൊഴുക്കാണ് ചിത്രത്തെ മടുപ്പിക്കുന്നത്. ഉദയകൃഷ്ണയുടെ പല സിനിമകളിലും കണ്ടുമടുത്ത കാഴ്ചകള്‍ ബാന്ദ്രയിലും ഉണ്ട്. ഇവയൊന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ല. ആദ്യ ഭാഗങ്ങളില്‍ കേരളത്തിലാണ് കഥ നടക്കുന്നത്. തുടക്കത്തില്‍ ചില നര്‍മങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ദിലീപും ഈ ഭാഗങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. പിന്നീട് അധോലോക കഥ പറച്ചില്‍ സിനിമയെ പൂര്‍ണമായി പിന്നോട്ടടിപ്പിക്കുന്നു. തമന്നയുടെ കഥാപാത്രം മികവ് പുലര്‍ത്തി. ചില സംഘട്ടന രംഗങ്ങള്‍ മികച്ചു നിന്നു. എന്നാല്‍ കഥയ്ക്ക് കൃത്യമായ അടിത്തറയില്ലാത്തത് പ്രേക്ഷകരെ മുഷിപ്പിക്കുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ബാന്ദ്ര അവസാനിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments