Chaaver Movie Review: കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേറിന് മോശം പ്രതികരണം. രാഷ്ട്രീയം പശ്ചാത്തലമാക്കി തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ഒരുവിധത്തിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്നില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍. പുതുമയുള്ള ഒന്നും ചിത്രത്തില്‍ ഇല്ലെന്നും തിരക്കഥ മോശമായതാണ് സിനിമ നിരാശപ്പെടുത്താന്‍ കാരണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞുവയ്ക്കാവുന്ന ഒരു പ്ലോട്ടിനെ ഫീച്ചര്‍ സിനിമയാക്കി വലിച്ചു നീട്ടിയിരിക്കുകയാണ്. വളരെ സാവധാനത്തിലാണ് കഥ പറച്ചില്‍ നടക്കുന്നത്. ഇത് തുടക്കം മുതല്‍ പ്രേക്ഷകരെ മുഷിപ്പിക്കുന്നു. ഇടവേളയ്ക്കു തൊട്ടുമുന്‍പുള്ള രംഗങ്ങള്‍ ടിനു പാപ്പച്ചന്റെ സംവിധാന മികവുകൊണ്ട് പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി പൂര്‍ണമായി നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മാണം. കണ്ണൂര്‍ രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വയലന്‍സിന് വലിയ പ്രാധാന്യമുണ്ട്.